സെബി - സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ


SEBI LOGO

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് നാം ഇടക്കിടെ കേൾക്കുന്ന ഒന്നാണ് സെബിയുടെ പേര്.സെക്യൂരിറ്റി മാർക്കറ്റിനെയും കമ്മോഡിറ്റി മാർക്കറ്റിനെയും നിയന്ത്രിക്കാനായി ഇന്ത്യ ഗവണ്മെന്റിന്റെ നിർദേശപ്രകാരം സ്ഥാപിതമായ സ്ഥാപനമാണ് സെബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സെബി സ്ഥാപിതമായത് 1982 ൽ ആണ്. മുംബൈ ആണ് സെബിയുടെ ആസ്ഥാനം. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും സ്റ്റോക്ക് മാർക്കറ്റിന്റെ വികസനം പ്രോത്സാഹിപ്പിക്കാനും സ്റ്റോക്ക് മാർക്കറ്റിനെ നിയന്ത്രിക്കാനും വേണ്ടിയാണ് സെബി സ്ഥാപിതമായത്. 

സെബിയുടെ ഡയറക്ടർ ബോർഡ്, കേന്ദ്രഗവൺമെന്റ് നിയമിക്കുന്ന ഒരു ചെയർമാനും അഞ്ചംഗങ്ങളും അടങ്ങിയതാണ്. 2017 ഇൽ നിയമിതനായ  അജിത് ത്യാഗി ആണ് ഇപ്പോളത്തെ സെബി ചെയർമാൻ.

 1992-ൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് പാസ്സായതോടെ, സെക്യൂരിറ്റീസ് മാർക്കറ്റിനെ നിയന്ത്രിക്കാനുള്ള അധികാരങ്ങളിൽ ചിലത് സെബിക്ക് കൈമാറി.

മുംബൈയിൽ ഉള്ള ആസ്ഥാന മന്ദിരം കൂടാതെ ന്യൂ ഡൽഹി, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നീ 4 പ്രധാന ഇടങ്ങളിൽ കൂടി സെബിയുടെ ഓഫീസുകൾ ഉണ്ട്. ഇവ കൂടാതെ ജയ്‌പൂർ, ബാംഗ്ളൂർ, ഗുവാഹത്തി, ഭുവനേശ്വർ, പട്ന,കൊച്ചി ചണ്ഡീഗഡ് എന്നിവിടങ്ങളിൽ പ്രാദേശിക ഓഫീസുകളും ഉണ്ട്.

സെബിയുടെ പ്രധാന കർത്തവ്യങ്ങൾ

  • ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളെയും മറ്റു സെക്യൂരിറ്റി മാർക്കറ്റ് ബിസിനസുകളെയും നിയന്ത്രിക്കുന്നത് സെബി ആണ്. ഓഹരി വിപണിയിലെ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയും, അതിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.
  • അത് കൂടാതെ ബ്രോക്കർമാർ, സബ് ബ്രോക്കർമാർ, ട്രാൻസ്ഫർ ഏജന്റുമാർ, ബാങ്കർമാർ, ട്രസ്റ്റികൾ, രജിസ്ട്രാർമാർ, പോർട്ട്‌ഫോളിയോ മാനേജർമാർ, ഇൻവെസ്റ്റ്‌മെന്റ് കൺസൾട്ടൻറുകൾ, മർച്ചന്റ് ബാങ്കർമാർ തുടങ്ങിയ ബിസിനസിന്റെ ഇടനിലക്കാരെ രജിസ്റ്റർ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നതും സെബിയാണ്.
  • കസ്റ്റോഡിയൻ‌മാർ‌, നിക്ഷേപകർ‌, പങ്കാളികൾ‌, വിദേശ നിക്ഷേപകർ‌, ക്രെഡിറ്റ് എന്നിവ റെക്കോർഡു ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നു
  • മ്യൂച്വൽ ഫണ്ട്, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ പോലുള്ള നിക്ഷേപ പദ്ധതികൾ രജിസ്റ്റർ ചെയ്യുക, അവയുടെ പ്രവർത്തനം നിയന്ത്രിക്കുക. 
  • സ്വയം നിയന്ത്രിത കമ്പനികളുടെ ഉന്നമനവും നിയന്ത്രണവും.
  • സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട വഞ്ചനാപരമായ കാര്യങ്ങളും അന്യായമായ ട്രേഡിംഗ് രീതികളും പരിശോധിക്കുന്നതും സെബി ആണ്.
  • ഓഹരി വിപണിയിലെ നിക്ഷേപകരുടെ അവബോധവും ബോധവൽക്കരണ പരിപാടികളും നടപ്പിലാക്കുക.

ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് എന്നിവയിൽ നിക്ഷേപകരെ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾ എടുക്കുന്നത് സെബി ആണ്.

നിക്ഷേപകരുടെ ബോധവൽക്കരണത്തിനും പൊതു ജനങ്ങളുടെ സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനും സെബി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. പ്രാദേശിക ഭാഷകളിൽ തന്നെ നിക്ഷേപക ബോധവൽക്കരണത്തിനു വേണ്ടി വെബിനാറുകളും മറ്റും സെബി സംഘടിപ്പിക്കാറുണ്ട്. നിക്ഷേപകരുടെ സംരക്ഷണത്തിനായി നിക്ഷേപക സംരക്ഷണ ഫണ്ടും (ഐ പി എഫ് ) രൂപീകരിചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

–>